
Breaking News
ഖത്തര്‍ ചാരിറ്റിയുടെ ഫിഫ 2022 ഫോര്‍ ആള്‍ പരിപാടി ശ്രദ്ധേയമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ചാരിറ്റിയുടെ ഫിഫ 2022 ഫോര്‍ ആള്‍ പരിപാടി ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്കും ആന്തരികമായി കുടിയിറക്കപ്പെട്ടവര്‍ക്കും ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കുന്ന പരിപാടിയാണ്
ഫിഫ 2022 ഫോര്‍ ആള്‍.
ലോകത്തെ ശ്രദ്ധേയമായ കായിക, സാംസ്‌കാരിക, ഉത്സവ അന്തരീക്ഷത്തില്‍ ഫിഫ 2022 ലോകകപ്പ് മത്സരങ്ങള്‍ തങ്ങളുടെ പങ്കാളികളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഫാന്‍ സോണുകള്‍’ വഴി നിരവധി രാജ്യങ്ങളിലെ അവരുടെ ക്യാമ്പുകളില്‍ വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയാണ് ഖത്തര്‍ ചാരിറ്റി മാതൃക കാണിച്ചത്.