Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം. ഡോ. എ.വി.അനൂപ്

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്ന് പ്രമുഖ സിനിമ പ്രവര്‍ത്തകനും എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ ഡോ.എ.വി. അനൂപ് അഭിപ്രായപ്പെട്ടു.
പുതുമയുള്ളതും ആകര്‍ഷകവുമായ ഈ ഡയറക്ടറി നെറ്റ് വര്‍ക്കിംഗ് അനായാസമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡയറക്ടറിയുടെ ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഡോ. പ്രശാന്ത് ഗിരീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button