
നവംബര്‍ 18 നും ഡിസംബര്‍ 10 നും ഇടയില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് 14 മില്യണിലധികം യാത്രക്കാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഗതാഗത രംഗത്ത് വിപ്‌ളവം സൃഷ്ടിച്ച് മെട്രോ മുന്നേറുന്നു. നവംബര്‍ 18 നും ഡിസംബര്‍ 10 നും ഇടയില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും 14,722,104 യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
ഇതില്‍ 14,106,817 യാത്രക്കാര്‍ ദോഹ മെട്രോയും 15,287 യാത്രക്കാര്‍ ലുസൈല്‍ ട്രാമുമാണ് പ്രയോജനപ്പെടുത്തിയത്.