
2022 ലെ ഏറ്റവും മികച്ച 40 മലയാള സിനിമാ ഗാനങ്ങളില്‍ ഖത്തര്‍ മലയാളിയുടെ ഗാനവും
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ലെ ഏറ്റവും മികച്ച 40 മലയാള സിനിമാ ഗാനങ്ങളുടെ ലിസ്റ്റില്‍ ഖത്തര്‍ മലയാളിയുടെ ഗാനവും. സ്‌ക്രീന്‍പ്ലേ എന്ന സിനിമയ്ക്കു വേണ്ടി ജിജോയ് ജോര്‍ജ് രചിച്ച് ഭാഷ് ചേര്‍ത്തല സംഗീതം നല്‍കി പി. ജയചന്ദ്രനും മൈഥിലി ഷേണായിയും ആലപിച്ച ‘കുഴലൂതും കാറ്റിന്‍’ എന്ന ഗാനമാണ് മികച്ച 40 മലയാള സിനിമാ ഗാനങ്ങളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്.
ഖത്തറില്‍ അധ്യാപകന്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ , ഗ്രന്ഥകാരന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായ ജിജോയ് ജോര്‍ജ് നിരവധി ആല്‍ബങ്ങളുടേയും രചയിതാവാണ്