Archived Articles

പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ച് പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ച് ഐ.സി.ബി.എഫ്

അമാനുല്ല വടക്കാങ്ങര

ദോഹ. പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ച് പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ച് ഐ.സി.ബി.എഫ് .ശനിയാഴ്ച മുതല്‍ വ്യാഴാഴ്ചവരെ ഐ.സി.ബി.എഫ് . തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ബി.എഫ് ഓഫീസ് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും.

എന്നാല്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ രാത്രി 8 മണിവരെയായിരിക്കും. നവജാത ശിശുക്കള്‍ക്കുള്ള പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകള്‍, കുട്ടികളുടേയും മുതിര്‍ന്നവരുടേയും പാസ്‌പോര്‍ട്ട് പുതുക്കല്‍ അപേക്ഷകള്‍ മുതലായവ ഐ.സി.ബി.എഫ് ഓഫീസില്‍ സ്വീകരിക്കും.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചും മുന്‍കൂട്ടി അപ്പോയന്റ്‌മെന്റെടുത്തും ഈ സേവനങ്ങള്‍ ലഭിക്കും. വാക്കിന്‍ കസ്റ്റമേര്‍സിനെ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 77867794 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!