Archived Articles
ആസിം വെളിമണ്ണക്ക് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി കമ്മറ്റിയുടെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ആസിം വെളിമണ്ണക്ക് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി കമ്മറ്റിയുടെ ആദരം. ഇന്‍കാസ് ഒഐസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കൂടത്തായ് മെമന്റോ സമ്മാനിച്ചു കോണ്‍ഗ്രസ് താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി അബ്ദുറഹ്മാന് ഷാള്‍ അണിയിച്ചു. ഇന്‍കാസ് കൊടുവള്ളി കമ്മറ്റി പ്രസിഡന്റ് റഹീം കൊടുവള്ളി ഉപഹാരം നല്കി. ഇന്‍കാസ് കൊടുവള്ളി മുന്‍ ട്രഷറര്‍ സജീഷ് കുണ്ടായി,ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് അംഗം റഈസ് പുത്തൂര്‍, ഇന്‍കാസ് കോഴിക്കോട് ജില്ലാ എക്സികുട്ടീവ് മെമ്പര്‍ ഷമീര്‍ എരഞ്ഞിക്കോത്ത്, ഇന്‍കാസ് കൊടുവള്ളി ട്രഷറര്‍ മോന്‍സി കൂടത്തായ്, ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക് സംബന്ധിച്ചു.