
Breaking News
ഖത്തറില്‍ നിലവില്‍ കോവിഡ് പ്രതിസന്ധിയില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ഭീഷണി രൂക്ഷമാകുന്നുണ്ടെങ്കിലും ഖത്തറില്‍ നിലവില്‍ കോവിഡ് പ്രതിസന്ധിയില്ല. ലോകകപ്പിനോടനുബന്ധിച്ച് കോവിഡ് കേസുകള്‍ കൂടിയേക്കാമെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഡിസംബര്‍ 12 മുതല്‍ 18 വരെയുള്ള കാലത്തെ പ്രതിവാര റിപ്പോര്‍ട്ടനുസരിച്ച് ഖത്തറിലെ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ 288 ആണ് . രാജ്യത്ത് മൊത്തം 1038 കോവിഡ് രോഗികളാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ പ്രതിസന്ധിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.