
Archived Articles
എക്കോണ്‍ പ്രോപ്പര്‍ട്ടീസ് ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സിന്റെ റിയല്‍ എസ്‌റ്റേറ്റ് ഡിവിഷനായ എക്കോണ്‍ പ്രോപ്പര്‍ട്ടീസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്തു .
എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, മലബാര്‍ ഗോള്‍ഡ് ഫൗണ്ടര്‍ ഡയറക്ടര്‍ എ.കെ. ഫൈസല്‍, മിറാള്‍ഡ ജ്വല്‍സ് ഡയറക്ടര്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ സംയുക്തമായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മാനേജിംഗ് ഡയറക്ടര്‍ ശബീര്‍ ശുക്കൂര്‍, സി.ഇ.ഒ. മുഹമ്മദ് ഇംതിയാസ്, സി.ഒ. ഒ. ആശിഖ് ശബീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ദുബൈ ബിസിനസ് ബേയിലുളള ഓപല്‍ ടവറിലാണ് എക്കോണ്‍ പ്രോപ്പര്‍ട്ടീസ് പ്രവര്‍ത്തിക്കുന്നത്.