ഒരു ദശലക്ഷം ആളുകളെ സ്വാധീനിക്കാന്‍ പരിപാടികളുമായി ജനറേഷന്‍ അമേസിംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ ഫൗണ്ടേഷന്‍ പ്രോല്‍സാഹിപ്പിക്കുന്ന ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ ലോകമെമ്പാടുമുള്ള 1 ദശലക്ഷം യുവാക്കളുടെ ജീവിതത്തെ സ്വാധീനിച്ചു മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്.
കാല്‍പന്തുകളിയുടെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച മാനുഷികവും സാമൂഹികവുമായ പൈതൃക പദ്ധതി വൈവിധ്യമാര്‍ന്ന കായിക വികസന പരിപാടികളിലൂടെ 2022 ല്‍ നിരവധി സുപ്രധാന നാഴികക്കല്ലുകളാണ് പിന്നിട്ടത്.
2010-ല്‍ ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് നേടിയത് മുതല്‍, ലോകമെമ്പാടുമുള്ള യുവാക്കളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ ഫുട്‌ബോളിന് കഴിയുമെന്ന അടിസ്ഥാന വിശ്വാസമാണ് ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷനെ നയിക്കുന്നത്. ലോകകപ്പിന് മുമ്പ് 1 ദശലക്ഷം ഗുണഭോക്താക്കളെ എത്തിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് – 2023 വരെ ആ ഊര്‍ജ്ജം ഞങ്ങള്‍ നിലനിര്‍ത്തും,’ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നാസര്‍ അല്‍-ഖോരി പറഞ്ഞു.