Archived ArticlesUncategorized
രുചിവൈവിധ്യങ്ങളുമായി ബ്രൊക്കോളി റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഭക്ഷണ പ്രിയര്‍ക്ക് സ്വാദിഷ്ടമായ ഇന്ത്യന്‍, അറബിക് , ചൈനീസ് വിഭവങ്ങളുമായി ബ്രൊക്കോളി റസ്റ്റോറന്റ് ഇബ്‌നു ഇംറാനില്‍ പ്രവര്‍ത്തനമാരംഭിച്ചു.
രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന ഭക്ഷണ വിഭവങ്ങളും വിശാലമായ പാര്‍ട്ടി ഹോളും ബ്രൊക്കോളി റസ്റ്റോറന്റിന്റെ സവിശേഷതയാണ് .
ചെയര്‍മാന്‍ അലിമുഹമ്മദ് അല്‍ സാദ, മാനേജിംഗ് ഡയറക്ടര്‍മാരായ അസ്ഗര്‍ അലി, വി.കെ.എം. സലീം, മാനേജിംഗ് പാര്‍ട്ണര്‍ എ.എം.കെ. മുഹമ്മദ്, അസ്മീര്‍ ഇന്റര്‍നാഷണല്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍, സി.ഐ.സി. സെക്രട്ടറി നൗഫല്‍ പാലേരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.