
Archived Articles
സന്തോഷ് ജോര്‍ജിനും അനിത സന്തോഷിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്‍കി
ദോഹ. 32 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ജോര്‍ജിനും, സഹധര്‍മിണി അനിത സന്തോഷിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്കി. അനിത കഴിഞ്ഞ 32 വര്‍ഷമായി ഹമദ് ആശുപത്രിയില്‍, റുമൈലയില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ഫോട്ടാ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നി നിലയിലും, ദോഹയിലെ സാമുഹിക സാംസകാരിക, മേഖലകളിലും നിറ സന്ന്യധ്യവുമായിരുന്നു അനിതാ സന്തോഷ്.