
മലര്‍വാടി : ഭിന്നശേഷി കലാ കായിക മേള ,സംഘടക സമിതി രൂപീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മലര്‍വാടി ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡേ ആഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു.
ജനറല്‍ കണ്‍വീനര്‍ : അബ്ദുല്‍ ജലീല്‍ എം. എം, കണ്‍വീനര്‍മാര്‍: സാജിദ് എം.സി, ഉസ്മാന്‍, ശബാന ഷാഫി, വിവിധ വകുപ്പ് കോഡിനേറ്റര്‍മാരായി ഷാഹിദ എം, ഷെറിന്‍ ഷബീര്‍, സലില്‍ മോഹന്‍, രഹ്ന മുഹമ്മദ് റാഫി, സബീന ഉസ്മാന്‍, ഷബീന ഷാജിദ്, സനില ശറഫുദ്ധീന്‍, യൂനുസ് സലിം, സിദ്ദിഖ് വേങ്ങര, മുഹമ്മദ് റഫീഖ്, സര്‍താജ്, ഫഹദ് ഇ.കെ, സാജിര്‍, സാജിദ അജ്മല്‍, അന്‍വര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഭിന്ന ശേഷിക്കാരായവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒത്ത് കൂടാനും സന്തോഷം പങ്ക് വെക്കാനും അവരുടെ സര്‍ഗ വാസനകളും കഴിവുകളും പ്രദര്‍ശിപ്പിക്കാനും മലര്‍വാടി ബാലസംഘം റയ്യാന്‍ സോണാണ് ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയില്‍ അവസരമൊരുക്കുന്നത്.
ഖത്തറില്‍ താമസിക്കുന്ന 25 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ എല്ലാ രാജ്യക്കാര്‍ക്കും പങ്കെടുക്കാം. അവര്‍ക്കനുയോജ്യമായ പ്രദര്‍ശനങ്ങളും, കളികളും, മത്സരങ്ങളുമൊക്കെയായി, അവര്‍ക്ക് ജീവിതത്തില്‍ പ്രത്യാശയും പ്രതീക്ഷയും ലഭിക്കാന്‍ ഉതകുന്ന വിധത്തിലുള്ള ഒരു പരിപാടിയാണ് ലക്ഷ്യം വെക്കുന്നതെന്ന് മലര്‍വാടി ഭാരവാഹികള്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഇത്തരത്തിലുള്ള ഒരു പരിപാടി ഖത്തറില്‍ ആദ്യത്തേതായിരിക്കും. രക്ഷിതാക്കള്‍ക്ക് വേണ്ടി നടക്കുന്ന പ്രത്യേക സെഷനില്‍ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/tcTaP6jbaE8PKUDYA എന്ന ലിങ്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ദിനമായ ഫെബ്രുവരി 14 ന് അസീസിയയിലുള്ള ലോയിഡന്‍സ് അക്കാദമിയില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക് 55442789/66470400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.