
പരിസ്ഥിതി സൗഹൃദ നടപടികളുടെ ഖത്തര്‍ മാതൃക
അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സൗഹൃദ നടപടികളാല്‍ ഖത്തര്‍ ലോക ശ്രദ്ധ നേടുകയാണ്. കാര്‍ബണ്‍ വികിരണം കുറക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്ന മാതൃകാപരമായ നടപടികളാണ് ഖത്തറിനെ ലോക രാജ്യങ്ങളുടെയിടയില്‍ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് പൂര്‍ത്തീകരിച്ച 10 ലക്ഷം വൃക്ഷതൈകള്‍ നടല്‍ പദ്ധതി ഏറെ മാതൃകാപരമായുിരുന്നു.
പച്ചപ്പുകളാല്‍ അലങ്കരിച്ച 12 പുതിയ പാര്‍ക്കുകളാണ് 2022 ല്‍ ഖത്തര്‍ സാക്ഷാല്‍ക്കരിച്ചത്.