Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഉരീദു ദോഹ മാരത്തണില്‍ സജീവമായി മലയാളികളും

അമാനുല്ല വടക്കാങ്ങര

ദോഹ. കായിക കുതിപ്പിന്റെ ആവേശവും ആരോഗ്യ സംരക്ഷണത്തിലെ ശ്രദ്ധയും അടയാളപ്പെടുത്തി വെള്ളിയാഴ്ച ദോഹയില്‍ നടന്ന പതുമൂന്നാമത് ഉരീദു ദോഹ മാരത്തണില്‍ സജീവമായി മലയാളികളും .42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, കുട്ടികള്‍ക്ക് 1 കിലോമീറ്റര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി നടന്ന മല്‍സരത്തിന്റെ എല്ലാ വിഭാഗങ്ങളിലും മലയാളികള്‍ സജീവമായിരുന്നു.

42 കിലോമീറ്റര്‍ വിഭാഗത്തില്‍ 3 മണിക്കൂര്‍ 16 മിനിറ്റ് മുപ്പത് സെക്കന്റില്‍ പൂര്‍ത്തിയാക്കിയ അയണ്‍മാന്‍ അബ്ദുല്‍ നാസറാണ് ഇന്ത്യക്കാരില്‍ മുന്നില്‍.


21 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ശഹീന്‍ മുഹമ്മദ് ഷാഫിയും സക്കീര്‍ ചിറായിലും10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ജുട്ടാസ് പോളുമൊക്കെ സജീവമായ മലയാളി സാന്നിധ്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.

Related Articles

Back to top button