Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഐന്‍ ഖാലിദിലെ ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍ ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു.

പുതിയ ആരോഗ്യ കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ വിവിധ സൗകര്യങ്ങള്‍, വിഭാഗങ്ങള്‍, മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവയെക്കുറിച്ചും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന വിവിധ മെഡിക്കല്‍ സേവനങ്ങളെയും ആരോഗ്യ പരിരക്ഷയെയും കുറിച്ചും മനസ്സിലാക്കി.
ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍ രൂപകല്പന ചെയ്തതും നിര്‍മ്മിച്ചതും ആരോഗ്യ സൗകര്യങ്ങള്‍ക്കും സുസ്ഥിരത മാനദണ്ഡങ്ങള്‍ക്കുമായി അംഗീകരിച്ച ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ്.

ഉദ്ഘാടന ചടങ്ങില്‍ നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button