Archived Articles
ഖത്തര്‍ പ്രസ് സെന്റര്‍ സിഇഒ ആയി ഫൈസല്‍ അല്‍ മുദാഹ്കയെ നിയമിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് ചീഫ് എഡിറ്റര്‍ ഫൈസല്‍ അല്‍ മുദാഹ്കയെ ഖത്തര്‍ പ്രസ് സെന്റര്‍ സിഇഒ ആയി നിയമിച്ചു.
ഖത്തര്‍ പ്രസ് സെന്റര്‍ ആസ്ഥാനത്ത് തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഖത്തര്‍ പ്രസ് സെന്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഫൈസല്‍ അബ്ദുല്‍ഹമീദ് അല്‍ മുദാഹ്കയെയും കോ-ഓര്‍ഡിനേറ്ററായി ശൈഖ അല്‍ ഖാതറെയും നിയമിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയത്.