
അല്‍ സമാന്‍ എക്സ്ചേഞ്ച് ദിവാ കെ എസ് എല്‍ – സീസണ്‍ 2 ജഴ്സി പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഡിസ്ട്രിക്ട് വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍ഗോഡ് സംഘടിപ്പിക്കുന്ന അല്‍ സമാന്‍ എക്സ്ചേഞ്ച് ദിവാ കെ എസ് എല്‍ – സീസണ്‍ 2 ജഴ്സി പ്രകാശനം ചെയ്തു. റേഡിയോ സുനോ 91.7 എഫ്.എം സ്റ്റുഡിയോവില്‍ വെച്ചാണ് ചടങ്ങ് നടന്നത് .
കെ എസ് എല്‍ ജനറല്‍ കണ്‍വീനര്‍ ശജീം കോട്ടച്ചേരി, അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് ബിസിനസ്സ് ഡവലപ്‌മെന്റ് ഓഫീസര്‍ ഫിറോസ്, നൗഷാദ്, ദിവാ ജനറല്‍ സെക്രട്ടറി ഷംസീര്‍ സഹെ കണ്‍വീനര്‍ ഹഫീസുല്ല കേ വി, ജംഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
മത്സരങ്ങള്‍ ഇന്നും നാളെയുമായി മിസഈദ് എം.ഐ.സി ഗ്രൗണ്ടിലാണ് നടക്കുക.