
Breaking News
റിപബ്‌ളിക് ദിനാഘോഷം പതാക ഉയര്‍ത്തല്‍ രാവിലെ 6.45 ന്
ദോഹ. ഇന്ത്യയുടെ എഴുപത്തിനാലാമത് റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായ പതാക ഉയര്‍ത്തല്‍ രാവിലെ 6.45 ന് ഇന്ത്യന്‍ എംബസിയില്‍ നടക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ഖത്തറിലെ എല്ലാ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളേയും ക്ഷണിക്കുന്നതായി എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.