Archived ArticlesUncategorized
ടേസ്റ്റ് ഓഫ് ശ്രീലങ്ക ഫെസ്റ്റിവലുമായി ലുലു ഗ്രൂപ്പ്
ദോഹ: മികച്ച നിലവാരമുള്ള ശ്രീലങ്കന്‍ കാര്‍ഷിക, ജൈവ ഉല്പന്നങ്ങള് എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കി മേഖലയിലെ പ്രമുഖ റീട്ടെയിലര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ‘ടേസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റിവല്‍ ആരംഭിച്ചു. എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും ഫെസ്റ്റിവല്‍ 2023 ഫെബ്രുവരി 10 വരെ തുടരും.
ഖത്തറിലെ ശ്രീലങ്കന്‍ അംബാസഡര്‍ മഫാസ് മൊഹിദീനും ഭാര്യയും സംയുക്തമായി ഐന്‍ ഖാലിദ് ശാഖയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍ പരിപാടിക്ക് നേതൃത്വം നല്കി