Breaking News
ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ഉണര്‍വ്
അമാനല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ശേഷവും ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ഉണര്‍വെന്ന് റിപ്പോര്‍ട്ട് . പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖല വളരെ ശക്തമായ കുതിച്ചുചാട്ടമാണ് 2023-ല്‍ നടത്തിയത്. രാജ്യത്ത് ഇഷ്യൂ ചെയ്ത ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ജനുവരിയില്‍ 37% പ്രതിമാസ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ജനുവരിയില്‍ ഖത്തറില്‍ ് 721 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് അനുവദിച്ചത്.