Breaking NewsUncategorized
ഇന്നുമുതല്‍ ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ന് (ഫെബ്രുവരി 16)മുതല്‍ അടുത്ത ആഴ്ച പകുതി വരെ പൊടിക്കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് . ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച്, രാജ്യത്ത് പുതിയ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടും.ഇത് പൊടി വീശുന്നതിനും താപനില കുറയുന്നതിനും ഇടയാക്കിയേക്കും.