Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

നമ്മുടെ അടുക്കളത്തോട്ടം ദോഹ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സീസണ്‍ 9 അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ അടുക്കളത്തോട്ടം പ്രേമികളുടെ കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സീസണ്‍ 9 അവിസ്മരണീയമായി. ഡി.പി.എസ്. മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഫെസ്റ്റില്‍ഡി.പി.എസ്. മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അസ്‌ന നഫീസ് മുഖ്യ അതിഥി ആയിരുന്നു.

ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ,സ്‌കൈ ജ്വല്ലറി റീജിയണല്‍ മാനേജര്‍ ടോം ഇ ജേക്കബ്, അഗ്രി ഖത്തര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അനീഷ് ,റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ എന്നിവര്‍ ഉദ്ഘാടനവേളയില്‍ സന്നിഹിതരായിരുന്നു.

മേളയില്‍ ഒരുക്കിയിരുന്ന ഫുഡ് ഫെസ്റ്റ്, ജൈവ പച്ചക്കറി വിപണി എന്നിവ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യര്‍ നയിച്ച സംഗീത നിശ സഹൃദയുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. ശ്രുതിമധുരമായ ഗാനങ്ങള്‍ക്കൊപ്പം നൃത്തം വച്ചും ഹര്‍ഷാരവത്തോടും മ്യൂസിക്കല്‍ ബാന്‍ഡിനെ ഏവരും നെഞ്ചിലേറ്റി. സംഗീതവിരുന്നിനോടൊപ്പം ഇതര കലാപരിപാടികളും കൂടി ചേര്‍ന്നപ്പോള്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ മറക്കാനാവാത്ത അനുഭവമായി മാറി.

ആര്‍.ജെ ജിബിനും ആഷ ജവഹറും ആയിരുന്നു അവതാരകര്‍ .അംബര പവിത്രന്‍, യാസര്‍, റംല സമദ്, ജവഹര്‍, സിറോസ്, അനില്‍, മാധവികുട്ടി, റസിയ, സൂരജ്, രമ, രമ്യ, ഗണേഷ്, ഹംസ, മന്‍സൂര്‍, ജൈനാസ്, വാഹിദ, റൂബി, സിയാദ്, രാജേഷ്, ഹംസ, സുധീര്‍, മാത്യു, ശ്രീകുമാര്‍, പൃഥ്വിരാജ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു

നമ്മുടെ അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ് നന്ദിയും പറഞ്ഞു .

Related Articles

Back to top button