Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

മിഠായികള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: മിഠായികള്‍ക്കിടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗം തകര്‍ത്തു.

നിരോധിത ഗുളികകള്‍ മിഠായികള്‍ അടങ്ങിയ ഷിപ്പ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോകളില്‍, ഗുളികകള്‍ അതിന്റെ ബോക്സ്ഡ് പാക്കേജിംഗില്‍ മിഠായികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കള്ളക്കടത്ത് അധികാരികള്‍ക്ക് കൈമാറിയതായും ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.പരിശോധനയില്‍ ആകെ 453 മയക്കുമരുന്ന് ഗുളികകളാണ് കണ്ടെത്തിയത്.

 

 

Related Articles

Back to top button