കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, നസീം ഹെല്‍ത്ത് കെയര്‍, റേഡിയോ സുനോ നെറ്റ്വര്‍ക്ക് എന്നിവരുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
രക്തദാന കമ്മിറ്റി കണ്‍വീനര്‍ അമിത്ത് രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് രക്തദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു , ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, റിജിന്‍ പള്ളിയത്ത്, മനോഹരന്‍ മയ്യില്‍, ആനന്ദന്‍, രതീഷ് മാത്രാടന്‍, അനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍, രാജേഷ് കുന്നുംപുറത്ത്, സൂരജ് രവീന്ദ്രന്‍, മുഹമ്മദ് അബ്ദുള്‍, ഷഫീഖ് മാങ്കടവ്, രാജേഷ് കരിങ്കല്‍ക്കുഴി, നിഹാസ് കോടിയേരി, ഷമ്മാസ്, രതീശന്‍, സഞ്ജയ് രവീന്ദ്രന്‍, ദിനേശന്‍ പാലേരി, ഷമീര്‍ മട്ടന്നൂര്‍, അഞ്ജലി അനില്‍കുമാര്‍, രാഖി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.