
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടറുടെ ഒഴിവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടറുടെ ഒഴിവിവേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തറില്‍ വിസയുള്ള 21- 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അറബി ഭാഷയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം അപേക്ഷകര്‍. സ്‌പോക്കണ്‍ അറബിക്, സ്‌പോക്കണ്‍ ഇംഗ്‌ളീഷ് പരിജ്ഞാനവും കംപ്യൂട്ടര്‍ പ്രൊഫിഷന്‍സിയും വേണം. അറബിയില്‍ നിന്ന് ഇംഗ്‌ളീഷിലേക്കും ഇംഗ്‌ളീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നവരാകണം.
എല്ലാ ആനുകൂല്യങ്ങളുമടക്കം പതിനായിരം റിയാലായിരിക്കും പ്രതിമാസ ശമ്പളം.
താല്‍പര്യമുള്ളവര്‍ crl.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 24 നകം അപേക്ഷ സമര്‍പ്പിക്കണം.