ഇന്ത്യയിലേക്ക് യുപിഐ ലിങ്ക്ഡ് പണ കൈമാറ്റം ആരംഭിച്ച് കൊമേഴ്സ്യല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയിലേക്ക് യുപിഐ ലിങ്ക്ഡ് പണ കൈമാറ്റം ആരംഭിച്ച് കൊമേഴ്സ്യല്‍ ബാങ്ക് . ഖത്തറില്‍ നിന്നും സെക്കന്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് പണയമക്കുന്നതിനുള്ള ഏറ്റവും അനായാസമായ രീതിയാണിത്.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പില്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനും ഐഎഫ്എസ്സി കോഡോ അക്കൗണ്ട് നമ്പറോ നല്‍കാതെ തന്നെ ഫണ്ട് ട്രാന്‍സ്ഫറുകള്‍ നടത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പേയ്മെന്റ് സംവിധാനമാണ്. തല്‍സമയ അടിസ്ഥാനത്തില്‍ പണം തല്‍ക്ഷണം ക്രെഡിറ്റ് ചെയ്യപ്പെടുന്ന ഒരു തത്സമയ പേയ്മെന്റ് സംവിധാനമാണിത്.
ഇന്ത്യയിലേക്ക് യുപിഐ ലിങ്ക്ഡ് പണ കൈമാറ്റം ആരംഭിച്ച ഖത്തറിലെ ആദ്യത്തെ ബാങ്കായതിന് കൊമേഴ്സ്യല്‍ ബാങ്കിനെ ഖത്തറിലെ ഇന്ത്യന്‍ എംബസി
അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം എളുപ്പവും സുരക്ഷിതവും ചിലവ്
കുറഞ്ഞതുമായ പണ ഇടപാടുകള്‍ക്ക് ഇത് തുടക്കമിടും