മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ ദോഹയിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഫ്ത ഖത്തര്‍ ടിവിയോട് പറഞ്ഞു.പ്രത്യേക സംഘത്തിന് 7 പേരെ രക്ഷപ്പെടുത്താനായെന്നും അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.