Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റാബിയ നജാത്തിന്റെ കവിതാ സമാഹാരം ‘കൂട്ടെഴുത്’ഖത്തറില്‍ പ്രകാശനം ചെയ്തു

ദോഹ : എം.ഇ.എസ് മമ്പാട് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നാദാപുരം കുമ്മങ്കോട് സ്വദേശി റാബിയ നജാത്തിന്റെ കവിതാ സമാഹാരം ‘കൂട്ടെഴുത്’ഖത്തറില്‍ പ്രകാശനം ചെയ്തു. നാദാപുരം പൊലിമ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഖത്തര്‍ ചാപ്റ്റര്‍ യൂത്ത് ഫോറം ഹാളില്‍ നടത്തിയ ചടങ്ങില്‍ ഹുസൈന്‍ കടന്നമണ്ണ ഖത്തറിലെ യുവ വ്യവസായി നൗഫല്‍ നരിക്കോളിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. പൊലിമ ഫേസ്ബുക്ക് കൂട്ടായ്മയുടെ സജീവ മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനുമായ സൈനുദ്ധീന്‍ തീര്ച്ചിലോത്തിന്റെ മകളാണ് റാബിയ നജാത്.
ജാഫര്‍ ജാതിയേരിയുടെ അധ്യക്ഷതയില്‍ നടന്ന പ്രസ്തുത പരിപാടി ഡോ.താജ് ആലുവ ഉദ്ഘാടനം ചെയ്തു. മജീദ് നാദാപുരം പുസ്തക പരിചയം നടത്തി .

സി. കെ ഉബൈദ് നാദാപുരം, തന്‍സീം കുറ്റ്യാടി, സാദിഖ് ചെന്നാടന്‍, സുഹാസ് പേരാമ്പ്ര, കെ കെ സുബൈര്‍ വാണിമേല്‍, നസീഹ മജീദ്, മുഹമ്മദ് ഹുസയിന്‍ ഒ. പി, അബ്ദുനാസര്‍ ആലത്താന്‍കണ്ടി, മൊയ്ദു തുണ്ടിയില്‍, ലത്തീഫ് പാതിരപറ്റ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button