വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം
ദോഹ. ഫിഫ 2022 ലോകകപ്പ് നിര്‍വഹണത്തില്‍ ഖത്തറിന്റെ അഭൂതപൂര്‍വമായ വിജയത്തിനുള്ള ആദരസൂചകമായി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് (ഡബ്ല്യുഎംസി ഖത്തര്‍) അടുത്തിടെ അല്‍ ജസീറ അക്കാദമിയില്‍ തങ്ങളുടെ അംഗങ്ങള്‍ക്കായി ”ഷൂട്ട്ഔട്ട് ഫിയസ്റ്റ” നടത്തി.
മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പെനാല്‍റ്റി ഗോളുകള്‍ ഷൂട്ട് ചെയ്യുന്നതിനും സമ്മാനം നേടുന്നതിനും ഭാഗ്യം പരീക്ഷിക്കാന്‍ മൂന്ന് അവസരങ്ങള്‍ ഉണ്ടായിരുന്നു. പുരുഷന്മാര്‍, സ്ത്രീകള്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരിച്ചത്. എല്ലാ വിഭാഗങ്ങളും ആവേശകരമായ പങ്കാളിത്തം കാണുകയും 50-ലധികം അംഗങ്ങള്‍ സമ്മാനം നേടുന്നതിന് ഭാഗ്യം പരീക്ഷിക്കുകയും ചെയ്തു.
ഡബ്ല്യുഎംസി വൈസ് ചെയര്‍മാന്‍ സ്‌പോര്‍ട്‌സ് ജെബി കെ ജോണ്‍ ആദ്യ പെനാല്‍റ്റി ഉദ്ഘാടനം ചെയ്തു. ഷംസുദീന്‍ ഇസ്മായില്‍ (പുരുഷന്മാര്‍), ഷഹാന അബ്ദുള്‍ഖാദര്‍ (വനിത), മിഷാല്‍ കിഴക്കേതില്‍ (ജൂനിയര്‍), മാധവ് ശരത്ചന്ദ്രന്‍ (സബ് ജൂനിയര്‍) എന്നിവരാണ് ചാമ്പ്യന്മാര്‍. രണ്ടാം സ്ഥാനം മുഹമ്മദ് ഷിഹാബ് (പുരുഷന്മാര്‍), രഹ്ന (വനിത), അല അബ്ദുള്‍ കരീം (ജൂനിയര്‍), മിന്‍ഹ ബട്ടോ (സബ് ജൂനിയര്‍). മൂന്നാം സ്ഥാനക്കാരായ ദീപക് സി.ജി. (പുരുഷന്മാര്‍), സൗമ്യ (വനിതകള്‍), ഇളന്‍ ഷമീര്‍ (ജൂനിയേഴ്‌സ്), നൂതന്‍ ഷാനവാസ് (സബ് ജൂനിയേഴ്‌സ്) എന്നിവര്‍ വിജയികള്‍ ആയി.
വിജയികള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി അപെക്സ് ബോഡി പ്രമുഖര്‍ സമ്മാനങ്ങള്‍ നല്‍കി. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍, ഐസിസി എംസി അംഗം എബ്രഹാം ജോസഫ്, ഐസിബിഎഫ് എംസി അംഗം അബ്ദുള്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ക്കൊപ്പം ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ റണ്ണിംഗ് ചാമ്പ്യന്‍, ഷക്കീര്‍ ചീറായി, ഡബ്ല്യുഎംസി ഭാരവാഹികള്‍ ചെയര്‍മാന്‍ വി. നാരായണന്‍, പ്രസിഡന്റ് സുരേഷ് കരിയാട്, ജനറല്‍ സെക്രട്ടറി കാജല്‍ മൂസ, വൈസ് ചെയര്‍മാന്‍ പ്രോജക്ട്‌സ് ഡി.പി. പിള്ള, സ്പോര്‍ട്സ് വൈസ് ചെയര്‍മാന്‍ ജെബി കെ ജോണ്‍, വൈസ് പ്രസിഡന്റ് അഡ്മിന്‍ വര്‍ഗീസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് മെമ്പര്‍ഷിപ്പ് സാം കുരുവിള, അഡൈ്വസറി ബോര്‍ഡ് അംഗം സിയാദ് ഉസ്മാന്‍, ഡബ്ല്യുഎംസി യൂത്ത് ഫോറം പ്രസിഡന്റ് ബി.എം. ഫാസില്‍, സെക്രട്ടറി വിപിന്‍ പുത്തൂര്‍, ഡബ്ല്യുഎംസി വിമന്‍സ് ഫോറം സെക്രട്ടറി സിമി ഷമീര്‍ എന്നിവരുടെ സാന്നിദ്ധ്യം പരിപാടിക്ക് മിഴിവേകി.
ഡബ്ല്യുഎംസി ഖത്തര്‍ യൂത്ത് ഫോറം നേരത്തെ നടത്തിയ ഫിഫ 2022 ലോകകപ്പ് വിജയികളുടെ പ്രവചന മത്സരത്തിലെ വിജയികളെയും ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. ഡബ്ല്യുഎംസി ഡബ്ല്യുഎഫ് വൈസ് പ്രസിഡന്റ് പ്രേമ പരിപാടിയുടെ എംസിയായിരുന്നു.
മലയാളികളുടെ സാംസ്‌കാരികവും കലാപരവും സാമൂഹികവുമായ തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവര്‍ സഹവര്‍ത്തിത്വവും സംവദിക്കലും ചെയ്യേണ്ട മറ്റ് സംസ്‌കാരങ്ങളോട് സഹിഷ്ണുതയും ധാരണയും പ്രദാനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള കമ്മ്യൂണിറ്റി ശൃംഖലയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. ഡബ്ല്യുഎംസി ഖത്തര്‍ മിഡില്‍ ഈസ്റ്റ് റീജിയണിന്റെ ഭാഗമാണ്.