Uncategorized

നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ഖത്തറില്‍ ആദ്യമായി ഇങ്ങനെ ഒരു അവസരം കുട്ടികള്‍ക്കായി ഒരുക്കുവാന്‍ സന്നദ്ധമായ ഒരു സംഘടനയാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ.

കുട്ടികളിലെ ക്രിയാത്മകമായ വാസന പരിപോഷിപ്പിക്കാനും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ അറിയാനും ഇത് സഹായകമായി. 40 ഓളം കുട്ടികളുമായി യംഗ് ഫാര്‍മര്‍ കോണ്‍ടെസ്റ്റ് സീസണ്‍ ആരംഭിച് സീസണ്‍ 2 ല്‍ എത്തിയപ്പോള്‍ 12 സ്‌കൂളുകളില്‍ നിന്നുമായി 70 ല്‍ പരം വിദ്യാര്‍ഥികളാണ് മത്സരത്തിനായി മുന്നോട്ട് വന്നത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി അടുക്കളത്തോട്ടം ഭാരവാഹികള്‍ പ്രോത്സാഹിപ്പിച്ചു.

ഇവരില്‍ നിന്ന് ക്രിസ് ലിന്‍സണ്‍ (ബിര്‍ള പബ്ലിക് സ്‌കൂള്‍ ),ഹാഷിം പരിയാരത് (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ),കാരുണ്യ ഗിരിധരന്‍ (ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ )എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
നിവാന്‍ വിനോദ് നായര്‍ (ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ആഞ്ജലീന അനില്‍ (ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ മാസം നടക്കുന്ന ജൈവകര്‍ഷികോത്സവം പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!