Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ 2023 ല്‍ 50 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു: ഖത്തര്‍ ടൂറിസം ചെയര്‍മാന്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ 2023 ല്‍ 50 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. യുമായ അക് ബര്‍ അല്‍ ബാക്കര്‍ അഭിപ്രായപ്പെട്ടു. പഞ്ചനക്ഷത്ര എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സും ലോകോത്തര വിമാനത്താവവളമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ സജ്ജമാണ്.

ഖത്തറിലെ ഉദാരമായ ടൂറിസം വിസ നടപടികളും ഹയ്യാ കാര്‍ഡിലുള്ള പ്രവേശനവുമൊക്കെ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകും.ജി.സി.സി താമസക്കാര്‍ക്ക് അനായാസം ഇ വിസ ലഭ്യമാക്കുന്നത് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ കാരണമാകും. ഈ വര്‍ഷം ഖത്തര്‍ ആതിഥ്യം വഹിക്കുന്ന എക്‌സ്‌പോ 2023 ദോഹയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button