Breaking News

ഏപ്രില്‍ 24 മുതല്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 5:30 മുതല്‍ മെട്രോയും ട്രാം സേവനവും


അമാനുല്ല വടക്കാങ്ങര

ദോഹ: 2023 ഏപ്രില്‍ 24 മുതല്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 5:30 മുതല്‍ മെട്രോയും ട്രാം സേവനവും ലഭ്യമാകും.

പുതിയ സമയം അനുസരിച്ച്, ഞായറാഴ്ച മുതല്‍ ബുധന്‍ വരെ, ദോഹ മെട്രോയും ലുസൈല്‍ ട്രാമും രാവിലെ 5:30 മുതല്‍ രാത്രി 11:59 വരെ ലഭ്യമാകും, വ്യാഴാഴ്ചകളില്‍ രാവിലെ 5:30 മുതല്‍ എന്നാല്‍ പുലര്‍ച്ചെ 1 മണി വരെ തുടരും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയും ശനിയാഴ്ച രാവിലെ 6 മുതല്‍ രാത്രി 11:59 വരെയുമാണ് സര്‍വീസ്.

നിലവില്‍, റമദാന്‍ സമയം പിന്തുടരുന്ന സേവനം, പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 6:30 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button
error: Content is protected !!