Breaking NewsUncategorized
ലോകത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ള രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ള രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍. സ്ഥിതിവിവരക്കണക്ക് അഗ്രഗേറ്റര്‍ സ്പെക്ടേറ്റര്‍ ഇന്‍ഡക്സ് പ്രകാരം ലോകത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ റെക്കോര്‍ഡുകളിലൊന്നാണ് ഖത്തറിന്റേത്. സ്പെക്ടേറ്റര്‍ ഇന്‍ഡക്സ് പട്ടിക പ്രകാരം ഖത്തറിന്റെ തൊഴിലില്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1% ആണ്.
പട്ടികയില്‍ നൈജീരിയ (33.3%), പിന്നീട് ദക്ഷിണാഫ്രിക്ക (32.7%), ഇറാഖ് (14.2%), സ്‌പെയിന്‍ (13.2%), മൊറോക്കോ (11.8%) എന്നിവരാണ് മുന്നിലുള്ളത്.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ലോകബാങ്കും ഖത്തറിനെ ഏറ്റവും കുറഞ്ഞ ശതമാനം തൊഴില്‍ രഹിതരുള്ള രാജ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
ലോകബാങ്ക് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരികയാണ്.