Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍, ആവേശം വാനോളം, ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍, ആവേശം വാനോളം, ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. 18 തവണ ചാമ്പ്യന്‍മാരായ അല്‍ സദ്ദും എട്ട് തവണ ജേതാക്കളായ അല്‍ അറബിയും തമ്മില്‍ മെയ് 12 വെള്ളിയാഴ്ച അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.
ഇരു ടീമുകളും 45000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയില്‍ നിറഞ്ഞ സദസിന് മുന്നില്‍ കളിക്കാന്‍ തയ്യാറായി കഴിഞ്ഞു.

അമീര്‍ കപ്പ് ഫൈനലിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായും നിരവധി ആരാധകരെ വരവേല്‍ക്കാന്‍ സ്റ്റേഡിയം സജ്ജമാകുമെന്നും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) കമ്യൂണിക്കേഷന്‍സ് മേധാവി അലി അല്‍ സലാത്ത് അമീര്‍ കപ്പ് ഫൈനല്‍ ലോക്കല്‍ ഓര്‍ഗനൈസിംഗ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടിക്കറ്റ് നമ്പറുകളുടെ നറുക്കെടുപ്പിലൂടെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ആരാധകര്‍ക്ക് വിലപ്പെട്ട നിരവധി സമ്മാനങ്ങള്‍ ലഭിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ ഫെസിലിറ്റീസ് മാനേജ്മെന്റ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഖതാമി, ടൂര്‍ണമെന്റ് സെക്യൂരിറ്റി ചീഫ് മേജര്‍ മുഹമ്മദ് ഒമര്‍ അല്‍ ഷഹ്വാനി, ട്രാഫിക് വിഭാഗം മേധാവി നാസര്‍ ഖാലിദ് അല്‍ ഹജ്രി, ഫെസിലിറ്റിയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡയറക്ടര്‍ അലി ഹുസൈന്‍ എന്നിവരുള്‍പ്പെടെ എല്‍ഒസി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

Related Articles

Back to top button