Breaking NewsUncategorized
പ്രക്ഷുബ്ധമായ അന്തരീക്ഷം, ഇന്തോനേഷ്യയിലെ ഡെന്‍പസാറിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹയില്‍ നിന്ന് ഡെന്‍പസറിലേക്കുള്ള ക്യുആര്‍ 960 വിമാനം ‘വഴിയില്‍ കടുത്ത പ്രക്ഷുബ്ധത അനുഭവപ്പെടുകയും വിമാനത്തിലുണ്ടായിരുന്ന ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചച്യത്തില്‍ ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
777-300 ബോയിംഗ് വിമാനമാണ് ശക്തമായ ടര്‍ബുലന്‍സിനെ തുടര്‍ന്ന് ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടത്. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിനായി വിമാനം ബാങ്കോക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.