Breaking News

വാക്സിനെടുക്കാത്ത ജീവനക്കാരെ വാക്സിനെടുപ്പിക്കുവാന്‍ കമ്പനികളോടാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര : —

ദോഹ : കോവിഡിനെതിരെയുള്ള ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടയില്‍ വാക്സിനെടുക്കാത്ത ജീവനക്കാരെ വാക്സിനെടുപ്പിക്കുവാന്‍ കമ്പനികളോടാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം. കമ്പനി ഉടമകള്‍കയച്ച എസ്.എം.എസിലാണ് മുഴുവന്‍ ജീവനക്കാരേയും വാക്സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കണമെന്നാവശ്യപ്പെട്ടത്.

രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങണമെങ്കില്‍ എല്ലാവരും വാക്സിനെടുക്കേണ്ടത് അനിവാര്യമാണെന്നും എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം അത്യാവശ്യമാണെന്നും തൊഴില്‍ മന്ത്രാലയം സന്ദേശത്തില്‍ പറഞ്ഞു.

സ്വന്തത്തിന്റേയും മറ്റുള്ളവരുടേയും സുരക്ഷ പരിഗണിച്ച് എല്ലാവരും വാക്സിനെടുക്കണമെന്നും മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിരന്തരമാവശ്യപ്പെടുന്നുണ്ട്. ഇനിയും വാക്സിനെടുക്കാത്തവര്‍ ആഴ്ച തോറും ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നാണ് വ്യവസ്ഥ.

Related Articles

Back to top button
error: Content is protected !!