Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഓറിയന്റല്‍ റസ്റ്റോറന്റില്‍ വീണ്ടും ദോശ ഫെസ്റ്റിവല്‍ ഇന്നു മുതല്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഓറിയന്റല്‍ റസ്റ്റോറന്റില്‍ വീണ്ടും ദോശ ഫെസ്റ്റിവല്‍ ആരംഭിക്കുന്നു. ഉപഭോക്താക്കളുടെ നിരന്തരമുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഓറിയന്റല്‍ റൊസ്റ്റോറന്റില്‍ കഴിഞ്ഞയാഴ്ച സമാപിച്ച ദോശ ഫെസ്റ്റിവല്‍ പുനരാരംഭിക്കുന്നത്. ഇന്നു മുതല്‍ രണ്ടാഴ്ചക്കാലമാണ് ദോശ ഫെസ്റ്റിവല്‍.
നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 25 ഇനം ദോശകളുടെ രുചി പെരുമ തേടി നൂറുകണക്കിന് ആളുകളാണ് ഓറിയന്റല്‍ റെസ്റ്റോറന്റിലെക്ക് ഫെസ്റ്റിവല്‍ സമയങ്ങളില്‍ എത്തിയിരുന്നത്.
തിരക്ക് കാരണം പലര്‍ക്കും ദോശ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. ദോശ ഫെസ്റ്റിവല്‍ വീണ്ടും സംഘടിപ്പിക്കണമെന്ന ഉപഭോക്താക്കളുടെ നിരന്തരമുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് വീണ്ടും ദോശ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഓറിയന്റല്‍ റസ്റ്റോറന്റില്‍ പാരമ്പര്യ രുചിക്കൂട്ടില്‍ തയാറാക്കുന്നത് നാവില്‍ കൊതിയൂറുന്ന വിഭവങ്ങളാണ്. ദോശയില്‍ ഇത്രയേറെ വൈവിധ്യങ്ങള്‍ ഖത്തറില്‍ മറ്റെവിടെയും കാണാനാകില്ല. ചുടുകല്ലില്‍ ഓറിയന്റലിലെ സ്‌പെഷ്യല്‍ മാവുകൊണ്ടൊരു വട്ടം, അതിന് മുകളില്‍ കോഴിമുട്ടയൊഴിച്ച് പ്രത്യേകം തയാറാക്കിയ ചുവന്ന ചട്ടിണിയും, പുതീന ചട്ടിണിയും കൊണ്ടൊരു സ്‌പെഷ്യല്‍ കോട്ടിങ്ങ്, ഓറിയന്റലിന്റെ സ്‌പെഷ്യല്‍ പൊടി വിതറി അതിന് മുകളില്‍ ഉള്ളിയും, തക്കാളിയുടെയും ചെറിയ കഷണങ്ങള്‍ നിരത്തും, അതിന് മുകളിലായി ചെന്നൈ മധുര മസാല, വീണ്ടും മുകളിലായി ഓറിയന്റല്‍ ചമന്തിപൊടി വിതറും. ഇതാണ് ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശ. ഇത്തരത്തില്‍ നാടന്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന 25 ഇനം ദോശകളാണ് ദോശ ഫെസ്റ്റിവലില്‍ ഒരുക്കുന്നത്.
ഊത്തപ്പത്തില്‍ പോലും കസ്റ്റമറിന്റെ താല്പര്യത്തിനനുസരിച്ചുള്ള വൈവിധ്യങ്ങള്‍. അടദോശയും, ആന്ധ്രദോശയും, മൈസൂര്‍ മസാലദോശയും അതാത് ദേശത്തെ രുചി സമ്മാനിക്കുന്നു. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്കായി റാഗി ദോശ,വ ദോശ, ബേബി കോണ്‍ ദോശ, കോളിഫ്‌ലവര്‍ ദോശ മുതലായവയും ലഭ്യമാണ്.

നോണ്‍വെജിഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്-ചിക്കന്‍ കീമ ദോശകള്‍ ആസ്വദിക്കാം.നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 25 ഇനം ദോശകളുടെ രുചി പെരുമ ഓറിയന്റല്‍ തയ്യാറാക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ ഓറിയന്റലിന്റെ പാല്‍കപ്പ തേടി ഖത്തറിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പേരെത്തുന്നുണ്ട്. സസ്‌പെന്‍സ് ഓളിപ്പിച്ച ഓറിയന്റല്‍ സ്‌പെഷ്യല്‍ സാന്റ് വിച്ച് ഒരിക്കലെങ്കിലും കഴിക്കേണ്ടതാണ്.

1962 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ ബേക്കറിയും, ബേക്കറിയെ പിന്‍തുടര്‍ന്ന് ആരംഭിച്ച ഓറിയന്റല്‍ റെസ്റ്റോറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച്ച ചെയില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.

Related Articles

Back to top button