Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ മുപ്പത്തഞ്ചാമത് പതിപ്പിന് ഉജ്വല തുടക്കം

ദോഹ. ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ മുപ്പത്തഞ്ചാമത് പതിപ്പിന് ഉജ്വല തുടക്കം. സാംസ്‌കാരിക മന്ത്രാലയം, സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനിയുടെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറയിലെ നാടക തീയറ്ററിലാണ് ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ 35-ാമത് എഡിഷന്‍ സംഘടിപ്പിക്കുന്നത്. മെയ് 16 മുതല്‍ 29 വരെയാണ് പരിപാടി.

ഈ ഫെസ്റ്റിവല്‍ മേഖലയിലെ ഏറ്റവും പഴക്കമുള്ള ഉത്സവങ്ങളിലൊന്നാണെന്നും ഈ വര്‍ഷം പുതിയ സവിശേഷതകള്‍ ഉണ്ടെന്നും വരും വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടേണ്ട ഒരു പാരമ്പര്യമായി അവ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
തിയറ്റര്‍ അഫയേഴ്സ് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ റഹീം അല്‍-സിദ്ദിഖി പറഞ്ഞു.

13 വൈവിധ്യമാര്‍ന്ന നാടക അവതരണങ്ങളുടെ പങ്കാളിത്തത്തോടെ, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, അമച്വര്‍മാര്‍, സര്‍വകലാശാലകള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയില്‍ നിന്നുള്ള നാടക സര്‍ഗ്ഗാത്മകതയുടെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

Related Articles

Back to top button