കനല്‍ ഖത്തര്‍ – ”വാമൊഴിയാട്ടം” നാടന്‍പാട്ട് ശില്‍പശാല ജൂണ്‍ 2 ന്
ദോഹ : ഖത്തറിലെ നാടന്‍പാട്ട് സംഘമായ ‘കനല്‍ ഖത്തര്‍’ ഖത്തറിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നാടന്‍പാട്ട് ശില്പശാല സംഘടിപ്പിക്കുന്നു.
പ്രവാസികളായ നമ്മുടെ കുട്ടികളില്‍ നാടിന്റെ സംസ്‌കാരവും പൈതൃകവും ഒരു ഓര്‍മ്മപ്പെടുത്തലായി നല്‍കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാടന്‍പാട്ടുകളുടെയും നാടന്‍കലകളുടെയും ചരിത്രം പകര്‍ന്നു നല്‍കുകയും, പുതിയ തലമുറകളിലേക്ക് അതിന്റെ സാംസ്‌കാരിക പ്രാധാന്യം പങ്കുവെക്കുകയും കൂടിയാണ് കനല്‍ ഖത്തര്‍ നാടന്‍പാട്ട് സംഘം ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
2023 ജൂണ്‍ 2 ന് വൈകുന്നേരം 4 മണി മുതല്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലെ ഡൈനാമിക് സ്‌പോര്‍ട്‌സ് സെന്ററില്‍ ആണ് ശില്‍പ ശാല നടക്കുക.
കേരളത്തിന് പുറത്ത് കേരള ഫോക്ക് ലോര്‍ അക്കാദമി അംഗീകാരമുളള ഏക നാടന്‍ പാട്ട് സംഘമായ കനല്‍ ഖത്തര്‍ കഴിഞ്ഞ 8 വര്‍ഷങ്ങളായി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിവിധ വേദികളില്‍ നാടന്‍പാട്ടുകളുടെ വൈവിധ്യങ്ങളായ അവതരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ , സാമൂഹിക സംഘടനകള്‍ തുടങ്ങിയവയെ പ്രധിനിധീകരിച്ചു വരുന്ന കുട്ടികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/8635JSmysihe9Me98 വഴി രജിസ്റ്റര്‍ ചെയ്യാം
അവസാന തീയതി : 24.05.2023
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും +974 66741305, +974 55602804, +974 55953056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.