സില്‍വര്‍ ജൂബിലിയുടെ നിറവില്‍ ട്യൂബ് കെയര്‍ ഇന്റര്‍ നാഷനല്‍
ദോഹ. ഓായില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ‘ട്യൂബ് കെയര്‍ ഇന്റര്‍ നാഷനല്‍’ ഇരുപത്തി അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഖത്തറില്‍ ആഘോഷിച്ചു.
ജി.സി.സിയിലെ രാഷ്ട്രിയ സാമൂഹിക വ്യാവസായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഖത്തറിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ എ.കെ ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി.എ.കെ നിയാസ് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ചെയ്തു.
ട്യൂബ് കെയര്‍ ഇന്റര്‍ നാഷനല്‍ ചെയര്‍മാന്‍ കെ.എല്‍.പി യൂസുഫ് സംസാരിച്ചു.അവസരങ്ങള്‍ നമ്മെ തേടി വരുന്നതിനായ് കാത്തിരിക്കാതെ അവസരങ്ങളെ നാം അന്വേഷിച്ച് കണ്ടെത്തുകയും കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യണമെന്ന് വളര്‍ന്നു വരുന്ന തലമുറയോട് അദ്ദേഹം പറഞ്ഞു.
ഇരുപത്തി അഞ്ചും ഇരുപതും പതിനഞ്ചും വര്‍ഷങ്ങള്‍ കമ്പനിയില്‍ ആത്മാര്‍ത്ഥ സേവനം അനുഷ്ടിച്ച് പിരിഞ്ഞവരും നിലവില്‍ സര്‍വീസില്‍ തുടരുന്നവരുമായ ഇന്‍സ്‌പെക്ടര്‍ ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ പെട്ട ആളുകളെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു.
അല്‍ മദീനയുടെ ഡയറക്റ്റര്‍ പി.കെ മുഹമ്മദ്, കമ്പനിയുടെ നവീകരിച്ച വെബ് സൈറ്റിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചു.
ട്യൂബ് കെയര്‍ ഇന്റര്‍ നാഷനല്‍ ഡയറക്റ്ററും കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ
കെ.എല്‍.പി ഹാരിസ്, കമ്പനിയുടെ ജി.എമ്മും എച്ച്.ആര്‍ ഹെഡുമായ മുഹമ്മദ് ബെന്‍സീര്‍, ഒ.എം അഡ്വ: ഫിഫ്‌സുല്‍ റിയാസ്,
ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍,
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറും യുവ ശാസ്ത്രജ്ഞനുമായ ഡോ. കെ.കെ മഷ്ഹൂദ് എന്നിവരും സംസാരിച്ചു.
കിയാല്‍ ഡയറക്റ്റര്‍ ഡോ. എം.പി ഹസ്സന്‍ കുഞ്ഞി, പെട്രോ-ക്യു സി.ഇ.ഒ റോണി തെക്കനാഥ്, യു.എ.ഇ അമ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഡയറക്റ്റര്‍ കെ.ടി അലി, ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യവുമായ പി.കെ റഹീം, യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുന്‍ പേര്‍സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഇസ്മയില്‍ ഇരിട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.