Uncategorized

തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി കരേറ 6.0


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ തൊഴിലന്വേഷകര്‍ക്കായി ഫോക്കസ് ഇന്റര്‍നാഷണല്‍ ദോഹ ഡിവിഷന്‍ നടത്തിയ നടത്തിയ കരേറ 6.0 നിരവധി പേര്‍ക്ക് ആശ്വാസമായി. പരിപാടി ഖത്തര്‍ റിജ്യന്‍ സി ഇ ഒ ഹാരിസ് പി ടി ഉദ്ഘാടനം ചെയ്തു. ഓരോ നിമിഷവും കടന്നു പോകുന്നത് നിരവധി അവസരങ്ങള്‍ നല്‍കിക്കൊണ്ടാണെന്നും അത്തരം അവസരങ്ങളെ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ്ണാവസരങ്ങള്‍ ഏത് നിമിഷവും വന്നേക്കാം എന്ന് മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ ഒരുങ്ങിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ദോഹയിലെ യുവ സംരംഭകനും മെന്ററും ഡിജിറ്റല്‍ കണ്‍സള്‍ട്ടന്റുമായ ഫവാസ് മുഹമ്മദ് ക്ലാസെടുത്തു. ആകര്‍ഷകമായ ബയോഡാറ്റ എങ്ങനെ ഉണ്ടാക്കാം, ജോബ് സെര്‍ച്ചിന് ഉപയോഗിക്കേണ്ട ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകള്‍ ഏതൊക്കെ, ഇന്റര്‍വ്യൂ ടിപ്‌സുകള്‍, ബിസിനസ് ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രസക്തി തുടങ്ങി ജോലി അന്വേഷകര്‍ക്ക് ഉപകരിക്കുന്ന നിരവധി വിഷയങ്ങള്‍ ട്രൈനര്‍ കൂടിയായ ഫവാസ് മുഹമ്മദ് തന്റെ ക്ലാസില്‍ പ്രതിപാദിച്ചു.

തുമാമയിലെ ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി യുവതി-യുവാക്കള്‍ പങ്കെടുത്തു. ചടങ്ങില്‍ ട്രൈനര്‍ ഫവാസ് മുഹമ്മദിനുള്ള ഉപഹാരം സി ഒ ഒ അമീര്‍ ഷാജി സമ്മാനിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ ദോഹ ഡിവിഷന്‍ ഓപറേഷന്‍ മാനേജര്‍ മുബാറക്ക് രണ്ടത്താണി നിയന്ത്രിച്ച പരിപാടിയില്‍ ഖത്തര്‍ റീജ്യന്‍ സി ഒ ഒ അമീര്‍ ഷാജി, എച്ച് ആര്‍ മാനേജര്‍ ഫാഇസ് എളയോടത്ത്, ഫസ്ലുര്‍റഹ്‌മാന്‍ മദനി, ഷഫീഖ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ദോഹ ഡിവിഷണല്‍ ഭാരവാഹികളായ മുഹമ്മദ് റിസ, ഹസീബ് ഹംസ, മിറാസ് പുളിക്കിയത്ത്, കൂടാതെ മുഹമ്മദ് യൂസുഫ്, അമീനുര്‍റഹ്‌മാന്‍ എ എസ്, ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!