Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ കെ.എം.സി.സി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു


ദോഹ. ഖത്തറിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ഖത്തര്‍ കെ.എം.സി.സി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
കെ.മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, റഹീം പി.കെ, ബഷീര്‍ ടി,ടി.കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി , സിദ്ധീഖ് വാഴക്കാട് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും അഷ്‌റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, ഷമീര്‍ പട്ടാമ്പി, സല്‍മാന്‍ എളയടം, ഫൈസല്‍ മാസ്റ്റര്‍,വി.ടി.എം. സാദിഖ് എന്നിവര്‍ സെക്രട്ടറിമാരുമായിരിക്കും.
കഴിഞ്ഞ മാസം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഡോ.അബ്ദുല്‍ സമദ് ( പ്രസിഡണ്ട്) സലീം നാലകത്ത് ( ജനറല്‍ സെക്രട്ടറി), പി.എസ്.എം. ഹുസൈന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തിരുന്നു.

Related Articles

Back to top button