Breaking News

വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക – കള്‍ച്ചറല്‍ ഫോറം കാമ്പയിന് തുടക്കമായി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. കൂടൂതല്‍ ആളുകള്‍ അവധിക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്ന ജൂണ്‍, ജുലൈ മാസങ്ങളില്‍ വിമാന ടിക്കറ്റിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പതിറ്റാണ്ടുകളായി തുടരുന്ന ഈ സ്ഥിതിവിശേഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കും വിധം നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടും കള്‍ച്ചറല്‍ ഫോറം ‘ഉയര്‍ന്ന വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക’. എന്ന തലക്കെട്ടില്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

കൂടുതല്‍ യാത്രക്കാറുള്ള സീസണുകളില്‍ സാധാരണ വിമാനക്കൂലിയെക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് ചാര്‍ജ് ചെയ്യുന്നത് ഇത് പകല്‍ കൊള്ളയാണ്. സാധാരണ പ്രവാസി കളയും പ്രവാസി കുടുംബങ്ങളെയും ഞെക്കിപ്പിഴിയുന്ന വിമാന കമ്പനികളുടെ നിലപാട് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണ്. ഇത് പരിഹരിക്കാന്‍ ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന കാലങ്ങളായുള്ള ആവശ്യമാണ്. ഇന്ത്യന്‍ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഉള്‍പ്പടെയുള്ള താല്‍കാലികവും അല്ലാത്തതുമായ പ്രായോഗിക പരിഹാരങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കാന്‍ മുന്നോട്ട് വരണം.

കാമ്പയിന്റെ ഭാഗ്മായി ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രവാസി സമൂഹത്തെ അണിനിരത്തി കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യ മന്ത്രി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് മാസ് പെറ്റീഷന്‍ നല്‍കും. വിവിധ പ്രവാസി സംഘടനകളെയും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെയും ചേര്‍ത്തിരുത്തി പ്രവാസി സഭയും സോഷ്യല്‍ മീഡിയ പ്രചരണവും സംഘടിപ്പിക്കും.

Related Articles

Back to top button
error: Content is protected !!