Uncategorized

നാസര്‍ കറുകപ്പാടത്തിനെ ആദരിച്ചു

ദോഹ : ഇന്തോ അറബ് വിനോദ സഞ്ചാര രംഗത്തും വ്യോമയാന യാത്ര സര്‍വ്വീസ് മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഗള്‍ഫിലെ പ്രമുഖ സ്ഥാപനമായ ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സ്
മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്തിനെ പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ആദരിച്ചു.

പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നാസര്‍ കറുകപ്പാടത്ത് നടത്തിവരുന്ന സേവനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹനം നല്‍കുകയുമാണ് ഈ സ്‌നേഹാദരവിലൂടെ നടക്കുന്ന അനുമോദന മെന്ന് ഉപഹാര സമര്‍പ്പണം നടത്തിയ എന്‍. ആര്‍.ഐ. കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഭാരതി പുരസ്‌കാരം നല്‍കി നാസര്‍കറുകപ്പാടത്തിനെ ആദരിച്ചിരുന്നു.

മലപ്പുറം ചെമ്മാട് വ്യാപാര ഭവന്‍ ഹാളില്‍ നടന്ന പ്രവാസിപെന്‍ ന്‍ഷന്‍ ഹോള്‍ഡേഴ്‌സ്
അസ്സോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വച്ച് ഉപഹാരവും പൊന്നാടയും നല്‍കിയാണ് നാസര്‍ കറുകപ്പാടത്തിനെ ആദരിച്ചത്. കണ്‍വെന്‍ഷന്‍ ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ സിദ്ദീഖ് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ ആവിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എ. അമീര്‍, നൗഷാദ് സിറ്റി പാര്‍ക്ക്, നോവലിസ്റ്റുകളായ ഷെരീഫ് തൃപ്രയാര്‍, വത്സന്‍ നെല്ലിക്കോട്, കേരള ലോക്‌സഭ അംഗം കബീര്‍ സലാല, കെ.അബു, അഹമ്മദ് പള്ളിയാളി, ടി. നാരായണന്‍ കണ്ണൂര്‍, എം.ആര്‍. ഷാജു കൊല്ലം , അന്‍ജു ചെമ്മാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് കോയ ചേലാബ്ര സ്വാഗതവും മൊയ്തു കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!