Breaking NewsUncategorized
ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ. ഖത്തറില്‍ ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
വാരാന്ത്യം വരെ ഈ കാലാവസ്ഥ നിലനില്‍ക്കുമെന്നും ഇത് ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ വീശുന്നതിനും കടലില്‍ തിരമാലകള്‍ ഉയരുന്നതിനും കാരണമാകുമെന്നും അത് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിലവില്‍ 35 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്.