Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുശൈരിബ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഓഫറുകളുടെ പെരുമഴ ഇന്നും നാളെയും തുടരും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഉദ്ഘാടന ഓഫറുകളുടെ പെരുമഴ ഇന്നും നാളെയും തുടരും. വിവിധ വിഭാഗങ്ങളിലായി നൂറ് കണക്കിന് ഉല്‍പന്നങ്ങളാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഓഫര്‍ വിലയില്‍ വില്‍ക്കുന്നത്.

ഇന്നലെ വൈകുന്നേരം ഖത്തറിലെ വാണിജ്യ വ്യവസായ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തത് മുതല്‍ മര്‍സയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. രാത്രി ഏറെ വൈകിയും ഷോപ്പിംഗിനെത്തിയ ഉപഭോക്താക്കളാല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തിങ്ങി നിറഞ്ഞു.

ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റാണ് മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഫുഡ് ഐറ്റങ്ങളിലും നോണ്‍ ഫുഡ് ഐറ്റങ്ങളിലുമുള്ള അത്യാകര്‍ഷകമായ വിലക്കുറവിനും ഉദ്ഘാടന ഓഫറുകള്‍ക്കും പുറമേ ഓരോ 50 റിയാലിനുള്ള പര്‍ച്ചേസിനും ലഭിക്കുന്ന ലക്കി കൂപ്പണുകളിലൂടെ കാര്‍ സമ്മാനമായി നേടാനുള്ള അവസരവും പ്രഖ്യാപിച്ചാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

ഫാമിലി ഷോപ്പിംഗ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്‌ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 15000സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, പ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്വെയര്‍, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്‍പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചൂരിദാര്‍ മെറ്റീരിയലിനും ഡിസൈനിഗിനും സ്റ്റിച്ചിഗിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button