Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൊടുവയില്‍ മൊയ്തു ഹാജിക്ക് സ്‌നേഹാദരം

ദോഹ.ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ മൂടാടി പഞ്ചായത്ത് 10-11 സംയുക്ത വാര്‍ഡ് പ്രസിഡന്റും മുന്‍ ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം നേതാവുമായിരുന്ന തൊടുവയില്‍ മൊയ്തു ഹാജിക്ക് കെഎംസിസി മൂടാടി പഞ്ചായത്ത് കമ്മിറ്റി സ്‌നേഹാദരം നല്‍കി.
ന്യൂ തുമാമ ഭാരത് റെസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടിടി കുഞ്ഞമ്മദ് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് നബീല്‍ നന്തി, കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് ബഷീര്‍ ഗഢ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ റസാക്ക് നന്തി, മൂസ കൂരിക്കണ്ടി, സിദ്ദിഖ് ആയാടത്തില്‍, അഷറഫ് കോറോത്ത്, ഫവാസ് , ആഷിര്‍ മൂടാടി എന്നിവര്‍ സന്നിഹിതരായിരുന്നു.
മൂടാടി പഞ്ചായത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹാരിസ് കൊല്ലന്റവിടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സെക്രട്ടറി ഹാരിസ് തൊടുവയില്‍ സ്വാഗതവും സിദ്ധീഖ് ആയാടത്തില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button