Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പെരുന്നാള്‍ കാഴ്ച : മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

ദോഹ: ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ മീഡിയ വിംങ് കമ്മിറ്റി ബലിപെരുന്നാള്‍ ദിനത്തില്‍ ‘പെരുന്നാള്‍ കാഴ്ച’ എന്ന പേരില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

ഖ്യൂ കെ എം സി സി കോഴിക്കോട് എന്ന ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ജൂണ്‍ 28ന് ഖത്തര്‍ സമയം രാവിലെ 6 മണി മുതല്‍ ജൂണ്‍ 29 ഖത്തര്‍ സമയം രാത്രി 9 മണി വരെ ഖത്തര്‍ ഐ ഡി ഉള്ള ആര്‍ക്കും ലോകത്ത് എവിടെ നിന്നും പെരുന്നാളിന്റെ ഇമ്പമേറിയ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി കെ എം സി സിയുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത ശേഷം മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റിനടിയില്‍ ഫോട്ടോകമന്റായി രേഖപ്പെടുത്തി പങ്കാളിയാവാം.

ഗോള്‍ഡ് കോയിന്‍ അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് നല്‍കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് ഖ്യൂ കെ എം സി സി കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

Related Articles

Back to top button