കോട്ടയം ജില്ലാ ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഇഫ്താര്‍ സംഗമം
ദോഹ. കോട്ടയം ജില്ലാ ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഇഫ്താര്‍ സംഗമം ഗ്രേറ്റ് ഏഷ്യന്‍ റസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് ജയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി എം.എസ്. അബ്ദുല്‍ റസാഖ് ഇഫ്താര്‍ സന്ദേശം നല്‍കി
മുന്‍ പ്രസിഡന്റ് മാത്യൂ വര്‍ഗീസ്, മുന്‍ സെക്രട്ടറി റഷീദ് അഹമ്മദ്,അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ ആലിച്ചന്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഫിഫ 2022 ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.
സെക്രട്ടറി മനോജ് മാത്യു സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
