ഈദാഘോഷത്തിന്റെ ആരവങ്ങളൊഴിഞ്ഞു, ജനജീവിതം സാധാരണ നിലയിലേക്ക്

അമാനുല്ല വടക്കാങ്ങര
ദോഹ.ബുധനാഴ്ച മുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായിരുന്ന ഈദാഘോഷത്തിന്റെ ആരവങ്ങളൊഴിഞ്ഞു. കത്താറയും ലുസൈല്‍ ബോളിവാര്‍ഡും മിന ഡിസ്ട്രിക്ടും സൂഖ് വാഖിഫും വിവിധ ഷോപ്പിംഗ് മോളുകളുമെല്ലാം ആഘോഷത്തിന്റെ ഭാഗമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ആയിരങ്ങളാണ് ആഘോഷഷത്തില്‍ പങ്കുചേരുന്നതിനായി ഓരോ വേദികളിലേക്കുമൊഴുകിയത്.
അവധി കഴിഞ്ഞ് സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങും. ചില സ്ഥാപനങ്ങള്‍ ഇന്നലെ തന്നെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.